Wednesday, June 13, 2012

തടവറകള്‍ 

പിറന്ന നാള്‍മുതല്‍
ഈ തടവറയുടെ
ഉറച്ച ഭിത്തികള്‍ മാത്രം.
ഈ ഭിത്തികളില്‍
കറുപ്പിച്ച് എഴുതിയിരിക്കുന്നു,
നീ കരയരുത്"
"നീ പൊട്ടിച്ചിരിക്കരുത്"
അങ്ങനെ,
നൂറുകണക്കിന് വിലക്കുകള്‍
എല്ലാം
മനഃപാഠമാക്കിയിട്ടുണ്ട്.
പക്ഷേ,
ഹൃദയം ഒന്നും അനുസരിക്കുന്നില്ല.
അതിനു
സ്വപ്നങ്ങളുണ്ട്,
പ്രതീക്ഷകളുണ്ട്.
ചിറകുകള്‍ വേണമെന്ന് വാശിപിടിക്കുന്നു...
ഈ വാതിലുകള്‍ തുറക്കപ്പെടുമെങ്കില്‍.....
മേഘ പി. ടി.
സെന്റ് ജോണ്‍സ്
എച്ച്.എസ്സ്. എസ്സ്. പറപ്പൂര്‍,
തൃശൂര്‍

1 comment:

  1. മേഘ, നിന്റെ പുതിയ കവിതയ്ക്ക് നല്ല നമസ്കാരം.. ചിലര്‍ക്ക് ഇതു അമ്മയുടെ വിളക്കുകള്‍ , ചിലര്‍ക്ക് പെണ്ണിന്റെ കലഹം , കവിതയുടെ അര്‍ത്ഥങ്ങക്കു ക്ഷാമമില്ല ..ഇനിയും എഴുതുക ...

    ReplyDelete