Thursday, July 19, 2012

പൂര്‍വ വിദ്യാർത്ഥിക്കു് സ്വീകരണം .

കേരള ലളിത കല അക്കാദമി  2012 ലെ  ചിത്രകലയ്ക്കുള്ള  അവാര്‍ഡ്‌  നേടിയ 
 പൂര്‍വ വിദ്യാർത്ഥി ശ്രീ .മാര്‍ട്ടിന്‍  ഒ സി  യ്ക്ക്  സ്കൂള്‍  സ്വീകരണം നല്‍കി .
സ്കൂളിന്റെ  മുന്നിലുള്ള  പൂമരത്തിന്റെ തണലില്‍ ഒരു ചിത്രം വരച്ചുകൊണ്ടായിരുന്നു 
വിവിധ  ക്ലബുകളുടെ  ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചത് .

Wednesday, June 27, 2012

സ്കൂള്‍ വണ്ടി  അക്ഷരവണ്ടിയായപ്പോള്‍ 


വായന ദിനത്തില്‍  പറപ്പൂരില്‍   അക്ഷര വണ്ടിഉടെ  പടയോട്ടം 

Wednesday, June 13, 2012

തടവറകള്‍ 

പിറന്ന നാള്‍മുതല്‍
ഈ തടവറയുടെ
ഉറച്ച ഭിത്തികള്‍ മാത്രം.
ഈ ഭിത്തികളില്‍
കറുപ്പിച്ച് എഴുതിയിരിക്കുന്നു,
നീ കരയരുത്"
"നീ പൊട്ടിച്ചിരിക്കരുത്"
അങ്ങനെ,
നൂറുകണക്കിന് വിലക്കുകള്‍
എല്ലാം
മനഃപാഠമാക്കിയിട്ടുണ്ട്.
പക്ഷേ,
ഹൃദയം ഒന്നും അനുസരിക്കുന്നില്ല.
അതിനു
സ്വപ്നങ്ങളുണ്ട്,
പ്രതീക്ഷകളുണ്ട്.
ചിറകുകള്‍ വേണമെന്ന് വാശിപിടിക്കുന്നു...
ഈ വാതിലുകള്‍ തുറക്കപ്പെടുമെങ്കില്‍.....
മേഘ പി. ടി.
സെന്റ് ജോണ്‍സ്
എച്ച്.എസ്സ്. എസ്സ്. പറപ്പൂര്‍,
തൃശൂര്‍

Sunday, March 4, 2012

മരത്തിനു പറയാനുള്ളത്....

മരത്തിനു പറയാനുള്ളത് ...

വെള്ളം കുടിച്ചിട്ട്
നാളുകള്‍ ആയെന്ന്.
മണ്ണില്‍ ,
വേരുകള്‍ക്ക് വളരാന്‍ ഇടമില്ലെന്ന്
വായുവില്‍
ശ്വാസം മുട്ടിക്കുന്ന എന്തോ ഉണ്ടെന്ന്
ചൂട്
എന്നില്‍ നിന്ന് അവസാന തുള്ളിയും
വലിച്ചെടുക്കുമ്പോള്‍
നാളത്തെ മഴ
എന്റെ വേരുകളെ മുക്കികൊല്ലുമെന്നു,
മരം വീണ്ടും പറഞ്ഞു ,
നാളെ ഞാനും മുറിക്കപ്പെടേണ്ടതാണെന്ന്....
മേഘ പി ടി

രാഷ്ട്രപതി പുരസ്കാരം ശില്പക്ക് .......


ശില്പക്ക് രാഷ്ട്രപതി പുരസ്കാരം

സെന്റ്‌ ജോഹ്ന്സിനു ആദ്യമായി രാഷ്ട്രപതി പുരസ്‌കാരം . വര്ഷം പത്താം ക്ലാസ്സില്‍ പഠിക്കുന്ന ശില്പ എന്‍ കെ ആണ് പുരസ്കാരത്തിന് അര്‍ഹത നേടിയത് .ശില്പക്കും അവളെ ഇതിനായി ഒരുക്കിയ സൂസി ടീച്ചര്‍ക്കും ബ്ലോഗിന്റെ ആശംസകള്‍ ...