Thursday, June 17, 2010

മതിലുകള്‍

മതിലുകള്‍ക്കിടയില്‍ പാതി തീര്‍ത്ത സ്നേഹവാതില്‍
കരിമ്കല്ലാകുന്ന മനസുകല്കൊണ്ട്‌ പണിത ഒരു വന്മതില്‍ .അതിനിടയില്‍ അടയ്ക്കാന്‍ മറന്നതുപോലെ പോലെ പാതി ചാരിയ സ്നേഹവാതില്‍ . അതിലൂടെ നോക്കിയാല്‍ ചുറ്റും ഹരിതാഭ നിറഞ്ഞ ഒരു വീട് .വീട്ടുമുറ്റത്ത്‌ ഒരു നീണ്ട കസേരയില്‍ അച്ഛനും മകനും . അച്ഛനും മകനും സംസാരിക്കുന്നില്ല.
മകന്‍ പത്രം വായിക്കുന്നു . തോട്ടത്തില്‍ ചെടികളില്‍ വന്നിരുന്ന കുരുവിയെ ചൂണ്ടി അച്ഛന്‍ ചോദിച്ചു .
അതെന്താണ്? കുരുവി . മകന്‍ പറഞ്ഞു . മൂനാംവട്ടവും അതെന്താണെന്ന് ചോദിച്ചപ്പോള്‍ മകന്‍ വലിയ
സ്വരത്തില്‍ പറഞ്ഞു . മനസ്സിലായില്ലേ ,അതൊരു കു ..രു ..വി . ഭയന്ന് പോയ അച്ഛന്‍ വീടിന്നകത്ത്‌
പോയി ഒരു ഡയറി കൊണ്ട് വരുന്നു. അതില്‍ എങ്ങനെ മകന്‍ വായിച്ചു ."അവനെന്നോട് ഇരുപത്തൊന്നു വട്ടം
അതെന്താനന്നു ചോദിച്ചു . ഞാന്‍ അവനെ ഉമ്മവെച്ചു കൊണ്ട് ഇരുപത്തൊന്നു തവണയും കുരുവിയെന്നു പറഞ്ഞു ". മകന്‍ മൂകനായി . വാക്കുകളില്ലാതെ വിതുംബിക്കുണ്ട് അവന്‍ അച്ഛനെ ഉമ്മവെച്ചു. ഏഴ് മിനുട്ടില്‍ ഈ സിനിമ നിര്‍മിച്ച മനുഷ്യനെ സമ്മതിക്കണം .
"ഉറങ്ങിയ മനുഷ്യനെ
ഉണര്‍ത്തും സൂര്യനെ പോലെ
ഉറങ്ങിയ മനുഷ്യനെ മനസ്സിനെ
ഉണര്‍ത്തും വര്‍ണ്ണ പൂകളെ പോലെ
ഉണര്‍ത്തുക നിങ്ങളും
ഉറക്കം നടിക്കും സ്നേഹ ബന്ധങ്ങളെ "

ഇതു വാട്ട്‌ ഇഏസ് ദാറ്റ്‌ എന്നാ ഷോര്‍ട്ട് ഫില്ലം കണ്ടതിനു ശേഷമുള്ള ക്ലാസ്സ്രൂം പ്രവര്‍ത്തനമാണ്. തയ്യാറാക്കിയത് ,രോസ്മി ജോസെഫ്സ് . ഒന്‍പതു. ഡി .

Friday, June 11, 2010

പഠനസഹായി ...മോരിന്റെ പര്യായം

ഈ നാടകം ഒന്‍പതാം ക്ലാസ്സിലെ ' മോരിന്റെ പര്യായം ' എന്ന വി കെ ന ന്റെ കഥയുടെ നടകാവിഷ്കരമാണ് . പാലക്കാട് ഡി ആര്‍ ജി (അവതരണം )

Tuesday, June 8, 2010

ഇതു കാട്ടുനീതി .
പാവം ജനങ്ങള്‍ ..ഇരുപത്തിനാല് വര്‍ഷത്തിനു ശേഷം കിട്ടിയ നീതി എന്തുകൊണ്ട് എങ്ങനെയായി !!!!!!
"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ".
ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ ഈ വിധി വന്നത് എത്ര ഭാഗ്യം !!!!!

Wednesday, June 2, 2010



കോവിലന് പ്രണാമം ...

ഇതു ഞങളുടെ പുഷ്പാഞ്ജലി ....


മുനിമടയിലെ എഴുത്തുകാരന് ...

നവ വര്‍ഷം ,ഇതു സര്‍ഗകാലതിന്റെ പെരുമഴക്കാലം

സ്കൂളിന്റെ പുതീയ അധ്യയന ദിവസം മാനെജേര്‍ റെവ. ഫാദര്‍ . ഫ്രാങ്കോ കാവലക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു .ഹെഡ് മാസ്റ്റര്‍ എ ടി സണ്ണി ,പി ടി എ . പ്രസിഡണ്ട്‌ വി കെ രഘുനാഥന്‍ , വാര്‍ഡു മെമ്പര്‍

കെ .ശങ്ങരന്‍ ,ലൂസി സൈമന്‍,ബിത തുടങ്ങിയവര്‍ സംസാരിച്ചു . കുട്ടികള്‍ ചെരാതുകള്‍ തെളിച്ചു നവാഗതര്‍ക്ക് സ്വാഗതമരുളി .







കോവിലന് പ്രണാമം


മനുഷ്യ ജീവിതത്തിന്റെ ഉയര താഴ്ചകള്‍ തന്റെ തുലികകൊണ്ട് വരച്ചിടുകയും വിശപ്പിനേയും ദുരിതങ്ങളേയും സ്നേഹത്തയൂം നമുക്ക് പരുക്കന്‍ ഭാഷയിലൂടെ പകര്‍ന്ന മനുഷ്യ സ്നേഹിക്കു

ഞങളുടെ പ്രണാമം

.