Wednesday, August 18, 2010

ഓണം -ചില അടിക്കുറിപ്പുകള്‍്




കൂര്‍ത്ത മുനകലാല്‍ വാരിയെടുക്കപെടുന്ന മനുഷ്യജീവിതം ._സുകന്യ


മാറുന്ന ലോകം ,മാറുന്ന പ്രകൃതി --സുബിന്‍


ഓണമെടുക്കുന്ന ജെസിബി -വിശാല്‍


പൊതു ദുഖത്തിന്ടെ ഓണാഘോഷം-ജെറിന്‍


നി്ങ്ങള്ക്കായി ഒരു കൈക്കുംബില്‍ ഓണം -ടെസ്മി


തൂത്തെറിയുന്ന ഓണം -മരിയ .


മുള്‍മുനയില്‍ നില്‍ക്കുന്ന ഓണക്കാലം --രിന്ടോ


ഓണത്തിന്റെ കാണാകാഴ്ചകള്‍ -ചിഞ്ചു.


പിഴുതെരിയപ്പെടുന്ന ഓണക്കാലം --നിഘില്‍


വേണമെങ്ങില്‍ പൂവ് ജെസിബിയിലും വളരും -ബിബിന്‍


ട്രക്ടരിനൊരു പ്രണയപുഷ്പം --അമല്‍


ഓണമേ നിനക്ക് യാത്രാമംഗലം--അനിത .






Tuesday, August 17, 2010

പ്ലസ്‌ ടു ഉത്ഘാടനം



ഒരു നാട് നമ്മുടെതാകും

അസംഖ്യം തോഴന്മാരും .....


നമ്മളറിയാത്തോര്‍ ഒട്ടും

നമ്മളെയറിയാത്തോര്‍...


സംഭവിച്ചതെല്ലാം നല്ലതിന് .....

Tuesday, August 10, 2010

ഞാനും നീയും

ഞാനും നീയും

ഞാനും നീയും
മാമ്പഴതോട്ടത്തിലെ
കിളിന്തു മാങ്ങകള്‍
പറിച്ചു തിന്നവരല്ലേ ?
അന്ന്
പാടത്തെ പച്ചപ്പില്‍
വിടര്‍ന്നു നില്‍ക്കുന്ന
നെല്കതിരുകളും ,
പൂമരത്തിലെ മഞ്ഞപൂക്കളും
പൊട്ടിച്ചു കളിച്ച്
പ്രണയത്തിന്റെ
ചുമര്‍ പനിതുകൊണ്ടാവരല്ലേ
പക്ഷെ , നീയത് തകര്‍ത്തു
മാമ്പഴങ്ങള്‍ ഞെട്ടറ്റു മരിക്കുന്നതുപോലെ
പണ്ട്, നിനക്ക് ഞാന്‍
ഓര്‍മയുടെ പകുതി ഭാഗം
പൂമൊട്ടുകള്‍ പോലെ പറിച്ചു തന്നിലേ
പക്ഷെ ,നീയത്
എന്തിനു എറിഞ്ഞു കളഞ്ഞു !
ഇപ്പോള്‍
ഞാന്‍ തൂക്കുമരത്തില്‍ സുഖമായി
ഉറങ്ങുകയാണ് .
എന്നിലെ ചിത്രശലഭം കൂട്ടില്‍ നിന്നും
വിട്ടുമാരിയതിന്റെ വിഷമം കൊണ്ട് .

യദു കൃഷ്ണന്‍ .
എട്ടു . ബി

Tuesday, August 3, 2010

അവസാനിക്കാത്ത മഴ

അവസാനിക്കാത്ത മഴ

അന്ന് പുലര്‍ച്ചെ മുതല്‍ നല്ല മഴയായിരുന്നു . അവള്‍ മൂടിപ്പുതച്ചു കിടന്നുറങ്ങുകയാണ് . പുതപ്പു മാറ്റി അവള്‍
അടുക്കളയിലേക്കു ചെന്നു. ചോറിനു വെള്ളം വെച്ച് ,ചായയുണ്ടാക്കി ഉമ്മറത്ത്‌ വന്നിരുന്നു .
കുറച്ചുനേരം എന്തോ ആലോചിച്ചതിനു ശേഷം അവള്‍ തിണ്ണയില്‍ നിന്നും എഴുന്നേറ്റു അകത്തേക്ക് നടന്നു .
തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുറിയിലേക്ക് ചെന്നു ."ഭാഗ്യം ഉണ്ടെങ്കില്‍ ഇന്നത്തോടെ നമ്മളുടെ എല്ലാ കഷ്ടപ്പാടും അവസാനിക്കും ." അവള്‍ അമ്മയോട് പറഞ്ഞു . ഒരു ചലനവുമില്ലാതെ കിടക്കുന്ന അമ്മയെ കുറച്ചു നേരം നോക്കിയിരുന്നു . അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു . ഒന്പതരക്കാന് interview . വേഗം കുളിച്ചൊരുങ്ങി .കുടയെടുത്തു അമ്മയുടെ കാലില്‍ തൊട്ടു നമസ്കരിച്ചു . നല്ല മഴ അപ്പോളും ഉണ്ടായിരുന്നു . പോകുന്ന വഴിയിലാണ് പിള്ള ചേട്ടനെ കണ്ടത് . "എങ്ങോട്ടാണാവോ അണിഞ്ഞൊരുങ്ങി !!"
"പിള്ള ചേട്ടാ "... അതേടി പിള്ള ചേട്ടന്‍ തന്നെ ."എവ്ടാടി നിന്റെ കാശു."
ഒന്നും പറയാനാകാതെ അവള്‍ നടന്നു ."എടി " അവള്‍ തിരിഞ്ഞുനോക്കി ."എന്ന് കാശ് കൊണ്ടുതന്നിലെങ്ങില്‍
വീടുണ്ടാവില്ല ".
മഴയുടെ ശക്തി ഏറി വന്നു . സേനഹം ടവറില്‍ ആണ് ഇന്റര്‍വ്യൂ .ഒരുപാടാളുകള്‍ ... ഉച്ച സമയമായപോള്‍ മഴയ്ക്ക് കുറച്ചൊരു കുറവുണ്ടായി . അവള്‍ മെല്ലെ ഓഫീസിലേക്ക് കയറി . അവരുടെ ചോദ്യങ്ങള്‍ക്കൊന്നും
അവള്‍ക് ഉത്തരമുണ്ടായിരുന്നില്ല .
കാതില്‍ മുഴുവന്‍ രാവിലത്തെ പിള്ള ചേട്ടന്റെ മുനയുള്ള വാക്കുകളായിരുന്നു .
അവള്‍ ഓഫീസില്‍നിന്നും ഇറങ്ങി ...
തെളിഞ്ഞ ആകാശം വീണ്ടും ഇരുളുമൂടി....

സുകന്യ വി കെ . എട്ടു എ .

ഞങളുടെ ബ്ലോഗ്‌ പരിച്ചയപെടുതുക കൂടി ആണ് ലക്‌ഷ്യം .
ജോളി എ . വി .
മലയാളം മാഷ്‌ .
സെന്റ്‌ ജോണ്‍സ് ഹൈ സ്കൂള്‍ ,പറപ്പൂര്‍ .തൃശൂര്‍
മൊബൈല്‍ നമ്പര്‍ :9495131567http://stjohnsparappur.blogspot.com