Wednesday, November 30, 2011

വേരറ്റു പോയത്

വേരറ്റു പോയത്
എന്റെ ,
വേദനിക്കുന്ന ഓര്‍മകള്‍ക്കും
വരണ്ട സ്വപ്നങ്ങക്കും
നിറം പകര്‍ന്നത്
ഈ മണ്ണിന്റെ പച്ചപ്പ്‌
എന്റെ ജീവിതത്തിന്റെ
വേരുകള്‍ പടര്‍ന്നിരങ്ങിയതും
ഈ ഹരിത ഭൂമിയില്‍
നോവുകള്‍ കണ്ട്
മടിതീര്‍ന്ന ജീവിതം കൊണ്ട്
സേന്ഹം നിറച്ചു
ഞാനൊന്നും കോറിയിട്ടില്ല
ഒടുവില്‍
സ്വാര്‍ത്ഥതയും കൊതിയും
സമം ചേര്‍ത്ത് വരച്ചപ്പോള്‍
അതില്‍ മാഞ്ഞുപോയതീ
മണ്ണിന്റെ ഹരിതം
പകരം പിറന്നതൊരു
മണകാറ്റ്....
അതില്‍ പറന്നത്
മണ്ണിന്റെ ജീവന്‍
വേരറ്റു പോയത് എന്റെ ജീവിതം ...
മേഘ പി ടി
സെന്റ്‌ ജോഹ്ന്സ് hss പറപ്പൂര്‍
തൃശൂര്‍

Thursday, November 24, 2011

ഒളിച്ചേ ... കണ്ടേ

ഒളിച്ചേ ... കണ്ടേ
ഹൈഡ് ആന്ഡ് സീക്ക്
എം ജി ശശി ,ടി ജെ രവിയെ കേന്ദ്ര കഥാ പാത്രമായി അവതരിപ്പിക്കുന്ന ടെലി ഫിലിം ആണു "ഒളിച്ചേ ..കണ്ടേ '. തനി ഗ്രാമീണ ഭാഷയില് അവതരിപ്പിച്ചിട്ടുള്ള ഈ ഫിലിമിലെ എന്നെ ഏറ്റവും അധികം സ്പര്ശിച്ച ഭാഗം ഇതിലെ മാതാപിതാക്കളുടെ മാളുവിനോടുള്ള സ്നേഹമാണു. ഇന്ന് സമൂഹത്തില്നിന്നും അറ്റ് പോകുന്ന ഒന്നാണ സ്നേഹം .പ്രിയപ്പെട്ട മകളുടെ അകാല മരണത്തിനു ശേഷം ആ വൃദ്ധ മാതാപിതാക്കള് ഭാവനയില് കാണുന്ന
മകളുടെ ചിത്രങ്ങളാണ് ഫിലിമിനെ മുന്നോട്ടു നയിക്കുന്നത് . ജീവിച്ചു കൊതിതീരാത്ത മാളുവും സ്നേഹിച്ചു മതിവരാത്ത അച്ചുതന്കുട്ടിയും കുഞ്ഞുലക്ഷ്മിയും .
വേണമെങ്ങ്കില് ഒരു രണ്ടര മണിക്കൂര് സിനിമയാക്കാനുള വിഷയം ഇതിലുണ്ട് .പക്ഷെ ,അപ്പോളേ നഷ്ട്ടപ്പെടുന്നത് ഇതിന്റെ ഭംഗിയായിരിക്കും ...
ഒരു അര മണിക്കൂര് കൊണ്ട് വലിയൊരു ആശയ ലോകം തന്നെ തുറന്നിടാന് സംവിധായകനു സാധിക്കുന്നുട് . ബോറടിക്കാതെ കാണാന്‍ നമുക്കും .

പാവപ്പെട്ടവന് നീതി ലഭിക്കില്ലെന്നും സമ്പന്നര്‍ക്ക് എവിടെയും വിജയം ലഭിക്കുമെന്നും സൂചന നമ്മെ ചിന്തിപ്പിക്കും .മകളുടെ മരണത്തിന്റെ ന്യായത്തിന് നടക്കുന്ന അച്ഛന് നഗരത്തിന്റെ തിരകുകളില്‍ നീതി കിട്ടില്ല . അയാളുടെ ദുഖത്തിനു അവിടെ പ്രസക്തിയില്ല . പണക്കാരുടെ കാശിനു മുന്പില്‍ അയാള്‍ തോല്‍ക്കുന്നു .ഈ സിനിമയിലെ യാഥാര്‍ത്ഥ്യം ,അച്ഛന്‍ മകളുടെ മരണത്തിന്റെ നഷ്ട്ട പരിഹാരത്തിന്നായി വക്കീലിനെ കാണാന്‍ പോകുന്നത് മാത്രമാണ് .ബാക്കിയെല്ലാം മാതാപിതാക്കളുടെ തോന്നലുകള്‍ ..... ശരിക്കും മരിച്ചവര്‍ നമ്മുടെ ചുറ്റിലും ഉണ്ടോ?
അറിയില്ല .. പക്ഷെ ,മാളു നമ്മെ പലതു ഓര്‍മിപ്പിക്കുന്നു ... സത്യം പറഞ്ഞാല്‍ ജീവിതത്തോട് നമുക്കുള്ള പ്രണയമാണ് മരണത്തെ അകത്തി നിര്‍ത്തുന്നത് . ശരിക്കും ഒരു ഒളിച്ചു കളി .. ജീവിതവും മരണവും തമ്മില്‍ ഒരു ഒളിച്ചേ ..കണ്ടേ കളി തന്നെയാണ് .. കുട്ടികളുടെ ഒരു കളിയാണ് " ഒളിച്ചേ കണ്ടേ". എത്രമാത്രം അര്‍ത്ഥ സാധ്യത നിറഞ്ഞതാണ്‌ ഈ കുട്ടികളിയെന്നു നാം വിസ്മയപ്പെട്ടുപോകും!

Tuesday, November 1, 2011

പൂമരത്തണലില്‍ 2011

പൂമരതനലില്‍ 2011

പൂമരത്തണലില്‍ 2011

പൂമരത്തണലില്‍ 2011

ഫിലിം ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ യുദ്ധവിരുദ്ധ കവിത മത്സരത്തില്‍നിന്നും
ചില കവിതകള്‍...
യുദു,മേഘ ,ശോണിമ ,ഹൃദ്യ,ശ്രീനിഷ.

Thursday, October 27, 2011

പൂമരത്തണലില്‍




പറപ്പൂര്‍ : സെന്റ്‌ ജോഹ്ന്സ് ഹയെര്‍ സെക്കന്ററിയിലെ കുട്ടികള്‍ വീണ്ടും അവരുടെ പൂമരത്തണലില്‍ ഒത്തുകൂടി. ഈ വര്‍ഷത്തെ ഫിലിം ഫെസ്റിവല്‍ കുട്ടികള്‍ക്ക് കാണിക്കുനത്‌ യുദ്ധവിരുദ്ധ ചിത്രങ്ങളാണ് . ചലച്ചിത്ര മേളയുടെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകന്‍ ശ്രീ . എം .ജി . ശശി നിര്‍വഹിച്ചു .യുദ്ധം മാനവരാശിക്ക് വരുതിതീര്‍ക്കുന്ന വിനാശത്തെ തിരിച്ചറിയുക മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഫിലിം പ്രദര്‍ശനം കൊണ്ട് ലക്ഷ്യമാക്കുന്നത് .
"ഗ്രേറ്റ്‌ dictator ", turtles can fly .hieroshima bbc documentary . കെ . പി . ശശിയുടെ "അമേരിക്ക അമേരിക്ക "യുദ്ധ വിരുദ്ധ ഗാനം , വിയറ്റ്നാം യുദ്ധ വിരുദ്ധ ചിത്രങ്ങള്‍ എന്നിവ മേളയില്‍ കാണിച്ചു .
സ്കൂള്‍ മാനേജര്‍ ഫാദര്‍ ഫ്രാങ്കോ കവലക്കാട്ട് പ്രിന്‍സിപ്പല്‍ എ .ടി സണ്ണി, പി ടി എ പ്രസിഡന്റ്‌ ജോര്‍ജ് മാത്യു ,എല്‍സി ടീച്ചര്‍ ,സി എഫ് . ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു . ജോളി എ . വി , റീമ സി ആര്‍ ,ബിത ഫ്രാന്‍സിസ് ,ജോസഫ്‌ പ വി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .

Thursday, September 29, 2011

രണ്ടു നനഞ്ഞ ചിത്രങ്ങള്‍ ...


രണ്ടു നനഞ്ഞ ചിത്രങ്ങള്‍ ...
മാതൃഭൂമി ആഴ്ചപ്പതിപ്പ്
28 .09.2011
മേഘ പി ടി .
കുറച്ചു കാലങ്ങള്‍ക്ക് ശേഷമാണ് മാതൃഭൂമിയിലെ ബാല
പംക്തിയില്‍ കുട്ടികളുടെ കവിതകള്‍ വരുന്നത്.
മേഘക്ക് ആശംസകള്‍ ...


Thursday, August 25, 2011

കര്‍ഷക ദിനം .

ചിങ്ങം ഒന്ന് ... മലയാളി മറന്നു പോയ സുവര്‍ണ കാലം . പറന്നു പോയ പനം തത്തകള്‍ .. ഓണ പ്പുലരികള്‍ .. പൂവിളികള്‍ .. തെക്കോട്ട ,തുമ്പി .പറ ,ജലചക്രം , ഓണ നിലാവ് .....
പുതിയവര്‍ക്ക് വേണ്ടി ചില കാഴ്ചകള്‍ .....

Friday, August 12, 2011

ഊര്‍ജ്ജ സംരക്ഷണത്തിന്റെ പുതു വഴികള്‍ തേടി ....


ഊര്‍ജ്ജ സംരക്ഷണത്തിന്റെ പുതു വഴികള്‍ തേടി ....
പറപ്പൂര്‍: ഊര്‍ജ്ജ സംരക്ഷണത്തിന്റെ പുതു വഴികള്‍ തേടി പറപ്പൂര്‍ സ്കൂള്‍ യാത്രയാരംഭിച്ചു .
"നാളേക്ക് ഇത്തിരി ഊര്‍ജ്ജം ' എന്ന പരിപാടിയുടെ ഭാഗമായി സ്കൂളില്‍ ഊര്‍ജ്ജ സംരക്ഷണ
സെമിനാര്‍ നടന്നു .മുതുവറ അസ്സിസ്റെന്റ്റ് എഞ്ചിനീയർ ശ്രീമതി .ഇന്ദു ക്ലാസ്സ്‌ എടുത്തു .

Friday, July 29, 2011

"ലാസ്റ്റ് ഫ്രെയിം "




വിക്ടറിന്റെ ഓര്‍മകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ "ലാസ്റ്റ് ഫ്രെയിം "
പറപ്പൂര്‍ : മഴയെ സ്നേഹിച്ചു മഴയിലൂടെ നടന്നു പോയവന് സെന്റ്‌ ജോഹ്ന്സ് hss ലെ വിദ്യാര്‍ത്ഥികല്‍ പ്രണാമം അര്‍പ്പിച്ചു .
വിക്ടറിന്റെ ചിത്രങ്ങളോടൊപ്പം കെ . ആര്‍ . വിനയന്‍ ,മധുരാജ്‌ , അരുണ്‍ പാവറട്ടി ,തോമസ്‌ പറപ്പൂര്‍ ,അനിത .ധന്യ
തുടങ്ങിയവരുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. മഴയെ ആസ്പദമാക്കി കുട്ടികള്‍ രചിച്ച "മഴമുകിലുകള്‍ പറയാന്‍ മറന്നത് " എന്ന
മഴ മാഗസിനും പ്രകാശനം ചെയ്തു .

Friday, July 22, 2011

സെന്റ്‌ ജോഹ്ന്സിനു ചരിത്ര വിജയം



സെന്റ്‌ ജോഹ്ന്സിനു ചരിത്ര വിജയം
പറപ്പൂര്‍ : ഇക്കഴിഞ്ഞ എസ് .എസ് .എല്‍ .സി പരീഷയില്‍ ,പരീക്ഷയെഴുതിയ 241 കുട്ടികളേയും
വിജയിപ്പിച്ചുകൊണ്ട്‌ സ്കൂള്‍ ചരിത്ര വിജയം നേടി .അനീന ,ലീന ,പ്രിയ എന്നീ കുട്ടികള്‍ക്ക് ഫുള്‍
പ്ലസ്‌ ലഭിച്ചു .

Thursday, June 2, 2011

ഓര്‍മകള്‍

എന്റെ ഓര്‍മകളിലെവിടെയോ നീയുണ്ട്
ഞാന്‍ പ്രതീക്ഷിക്കുന്നു നിന്റെ ഓര്‍മകളില്‍
ഞാനുമുണ്ടെന്നു .
എന്റെ ഓര്‍മകളില്‍ നിന്റെ പുന്ജിരിക്ക്
ഇന്നലത്തെ പഴക്കം ,
നിന്റെ തത്വങ്ങള്‍ക്ക് എന്നോളമായുസ്,
നമ്മുടെ പിണക്കത്തിന് കണ്ണിരിന്റെ നനവ്‌ ,
പങ്കുവെച്ച സ്നേഹത്തിനു ആമയോളമായുസ്സ്.
പിന്നീട് എപ്പോഴാണ്
നമ്മുടെ സ്നേഹം കടലുകടന്നത് ?
മേഘ .പി .ടി
ക്ലാസ്സ്‌ . ഒമ്പത്

Thursday, February 17, 2011

ഒടുവില്‍


ഓരോ മനുഷ്യനിലും വസന്തമുണ്ട് ,
പ്രതീക്ഷയായോ
കടന്നു പോയ പൂക്കാലമായോ ...
വരണമെന്നില്ല ,
പ്രതീക്ഷകൊണ്ട് ഫലവും .
എങ്കിലും ,
വരണ്ട കാലങ്ങളും
ഇല പൊഴിഞ്ഞ ശിശിരവും കഴിഞ്ഞ്
ഒരു ചില്ലയില്‍ പൂ വിടരുബോള്‍
പൂക്കാലതിനു സമയമായെന്ന് ....
പൂക്കാതിരികാനവില്ലെന്നു ...
ഒരു വിഷു പക്ഷിയുടെ വിദൂര നാദം .
"മഞ്ഞു കാലമായാല്‍ വസന്തത്തിനു
അധികകാലം ചില്ലകളില്‍ ഒളിച്ചിരിക്കനാവില്ലെന്നു "
പാടിയത് ആരാണ് ?

Wednesday, February 16, 2011

"ചങ്ങല "

ബാല്യത്തിന്റെ ഓര്‍മ്മകള്‍
ഒരു പേമാരിയായ് പെയവേ
കാലത്തിന്റെ നെടുവീര്‍പ്പൊരു
ചങ്ങലയായി തീരുന്നു .

തിരിച്ചു പോകട്ടെ ഞാനാ
അരളിപൂത്ത ഇടവഴിയിലെ
ചോലവെള്ളതിലേക്ക്..
നഗ്ന പാതകളെ കാത്തിരിക്കുമാ
ചെമ്മണ്‍ പാതയിലേക്ക് .
സ്കൂളിലെ
ചിതലെരിച്ച് ഒടിഞ്ഞ ബെഞ്ഞിലീക്ക്..
ബാല്യത്തിന്റെ ചില നനഞ്ഞ ഓര്‍മ്മകള്‍
വരണ്ട മനസിലേക്ക് പെയുന്നു ..
തിരിച്ചുപോകട്ടെ ഞാന്‍
ഓര്‍മകളിലെ ബാല്യത്തിലേക്ക് .
പക്ഷേ,
എനിക്ക് കഴിയുന്നില്ല ,
കാലത്തിന്റെ ചങ്ങലക്കെട്ടുകള്‍
തകര്‍ക്കാന്‍ ......
മേഘ .പി .ടി
എട്ടാം ക്ലാസ്സ്‌

Sunday, February 13, 2011

ഒര്മുടെ ശല്‍ക്കങ്ങള്‍

മഴ ഒരു അനുഭവമാണ്
ചിലരുടെ മനസ്സില്‍ അത്
ദുഖത്തിന്റെ പേമാരി
മട് ചിലര്‍ക്കത്
സന്തോഷത്തിന്റെ ചാറ്റല്‍ മഴ .
അതെ ,
മഴ അവളെ മരണത്തിന്റെ
ഇരുട്ടിലേക്ക് തള്ളിയിട്ടു.
ഇപ്പോള്‍ അവള്‍
അവിടെ ദുഖമാരിയാതെ
മനസറിയാതെ ജീവനറിയാതെ
സുഖംആയി ഉറങ്ങുകയാണ് .
അവളിലെ ശല്‍ക്കങ്ങള്‍
എന്നിലേക്ക്‌ ഓര്‍മ്മകള്‍ പോലെ
വീണു കഴിഞ്ഞിരിക്കുന്നു .
ഏതൊ ഒരു
ച്ചുഴലിക്കട്ടുപോലെ.
സ്രീനിഷ ,മേഘ ,യദു , ഹെലന ,കൃഷ്നാജ.
എട്ടു എ

Friday, January 21, 2011

മഴവില്‍ മേള 2011

മഴവില്‍ മേള 2011

മഴവില്‍ മേള 2011

മഴവില്‍ മേള 2011


ഈ വര്‍ഷത്തെ മഴവില്‍ മേളയില്‍ ഞങ്ങളും പങ്കെടുത്തു .അതിന്റെ കുറച്ചു ചിത്രങ്ങള്‍ ഇതാ.....

Thursday, January 20, 2011

അധ്യാപകര്ടെ വിനോദയാത്ര.. 2010


ഈ വര്‍ഷത്തെ വിനോദയാത്ര .
കിഴക്കിന്റെ വെന്നീസിലീക്ക് ...
പുന്നമടക്കായലിന്റെ ഓളപ്പരപ്പിലൂടെ
നെല്‍ വയലുകള്‍ അതിരിട്ട
കുട്ടനാടിന്റെ മടിത്തട്ടിലൂടെ ..

കായലുകളിലൂടെ ......

വിനോദയാത്ര.. ഡി .ടി .പി .സി യുടെ ബോട്ടില്‍

ചില ചിത്രങ്ങള്‍