Wednesday, February 16, 2011

"ചങ്ങല "

ബാല്യത്തിന്റെ ഓര്‍മ്മകള്‍
ഒരു പേമാരിയായ് പെയവേ
കാലത്തിന്റെ നെടുവീര്‍പ്പൊരു
ചങ്ങലയായി തീരുന്നു .

തിരിച്ചു പോകട്ടെ ഞാനാ
അരളിപൂത്ത ഇടവഴിയിലെ
ചോലവെള്ളതിലേക്ക്..
നഗ്ന പാതകളെ കാത്തിരിക്കുമാ
ചെമ്മണ്‍ പാതയിലേക്ക് .
സ്കൂളിലെ
ചിതലെരിച്ച് ഒടിഞ്ഞ ബെഞ്ഞിലീക്ക്..
ബാല്യത്തിന്റെ ചില നനഞ്ഞ ഓര്‍മ്മകള്‍
വരണ്ട മനസിലേക്ക് പെയുന്നു ..
തിരിച്ചുപോകട്ടെ ഞാന്‍
ഓര്‍മകളിലെ ബാല്യത്തിലേക്ക് .
പക്ഷേ,
എനിക്ക് കഴിയുന്നില്ല ,
കാലത്തിന്റെ ചങ്ങലക്കെട്ടുകള്‍
തകര്‍ക്കാന്‍ ......
മേഘ .പി .ടി
എട്ടാം ക്ലാസ്സ്‌

1 comment:

  1. ഓര്‍മ്മകള്‍ ഒരു പക്ഷികൂട് പോലെയാണ് .
    ബാല്യത്തിന്റെ കുപ്പിവളകള്‍ക്ക്
    വിലകല്‍പ്പിക്കാന്‍ ഒരു തങ്കതിനുമാകില്ല..
    നല്ല കവിത . ആശംസകള്‍ ....

    ReplyDelete