Wednesday, March 27, 2013

'ഉസ്ക്കൂള്‍ ഒരു ഒര്‍മ്മപ്പുസ്തകം '


പറപ്പൂര്‍ സെന്‍റ് ജോണ്‍സ് സ്ക്കൂളില്‍നിന്നും പരീക്ഷ കഴി‌‌ഞ്ഞിറങ്ങിയപ്പോള്‍ കുട്ടികള്‍ക്കൊരു സമ്മാനം കിട്ടി. 'ഉസ്ക്കൂള്‍ ഒരു ഒര്‍മ്മപ്പുസ്തകം ' എന്ന മാഗസിന്‍. സ്ക്കൂളിന്‍റെ 2012-2013 അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ആറു ഡിവിഷനുകളിലെ പത്താം ക്ലാസ്സ് വിദ്യര്‍ത്ഥികളുടെ ചിത്രങ്ങളുമാണ് ഇതില്‍ പ്രധാനം. കുട്ടികള്‍ക്ക് പത്താം ക്ലാസ് ഓര്‍മ്മകളെ എക്കാലവും സൂക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് മാഗസിന്‍ തയ്യാറാക്കിയിരിക്കുന്നത്.സ്ക്കൂളിലെ പൂര്‍വ്വ വിദ്യര്‍ത്ഥിയും വ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമായുള്ള അഭിമുഖം, സ്ക്കൂളിനു മുന്നില്‍ 33 വര്‍ഷമായി കച്ചവടം നടത്തുന്ന ഉമ്മയെക്കുറിച്ചുള്ള ലേഖനം,സ്ക്കൂളിനെ കുറിച്ച് നൊമ്പരം നിറഞ്ഞ കുറിപ്പുകളും കവിതകളും...സ്ക്കൂള്‍ മാനേജര്‍ ഫാ. പോളി നീലങ്കാവില്‍ മാഗസിന്‍ പ്രകാശനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് എന്‍ പി സരോജിനി ഏറ്റുവാങ്ങി. പ്രധാനാധ്യാപകന്‍ ഏ ടി സണ്ണി അധ്യക്ഷത വഹിച്ചു. ഏ വി ജോളി, പി വി ജോസഫ്,സി എ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.