Tuesday, August 3, 2010

അവസാനിക്കാത്ത മഴ

അവസാനിക്കാത്ത മഴ

അന്ന് പുലര്‍ച്ചെ മുതല്‍ നല്ല മഴയായിരുന്നു . അവള്‍ മൂടിപ്പുതച്ചു കിടന്നുറങ്ങുകയാണ് . പുതപ്പു മാറ്റി അവള്‍
അടുക്കളയിലേക്കു ചെന്നു. ചോറിനു വെള്ളം വെച്ച് ,ചായയുണ്ടാക്കി ഉമ്മറത്ത്‌ വന്നിരുന്നു .
കുറച്ചുനേരം എന്തോ ആലോചിച്ചതിനു ശേഷം അവള്‍ തിണ്ണയില്‍ നിന്നും എഴുന്നേറ്റു അകത്തേക്ക് നടന്നു .
തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുറിയിലേക്ക് ചെന്നു ."ഭാഗ്യം ഉണ്ടെങ്കില്‍ ഇന്നത്തോടെ നമ്മളുടെ എല്ലാ കഷ്ടപ്പാടും അവസാനിക്കും ." അവള്‍ അമ്മയോട് പറഞ്ഞു . ഒരു ചലനവുമില്ലാതെ കിടക്കുന്ന അമ്മയെ കുറച്ചു നേരം നോക്കിയിരുന്നു . അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു . ഒന്പതരക്കാന് interview . വേഗം കുളിച്ചൊരുങ്ങി .കുടയെടുത്തു അമ്മയുടെ കാലില്‍ തൊട്ടു നമസ്കരിച്ചു . നല്ല മഴ അപ്പോളും ഉണ്ടായിരുന്നു . പോകുന്ന വഴിയിലാണ് പിള്ള ചേട്ടനെ കണ്ടത് . "എങ്ങോട്ടാണാവോ അണിഞ്ഞൊരുങ്ങി !!"
"പിള്ള ചേട്ടാ "... അതേടി പിള്ള ചേട്ടന്‍ തന്നെ ."എവ്ടാടി നിന്റെ കാശു."
ഒന്നും പറയാനാകാതെ അവള്‍ നടന്നു ."എടി " അവള്‍ തിരിഞ്ഞുനോക്കി ."എന്ന് കാശ് കൊണ്ടുതന്നിലെങ്ങില്‍
വീടുണ്ടാവില്ല ".
മഴയുടെ ശക്തി ഏറി വന്നു . സേനഹം ടവറില്‍ ആണ് ഇന്റര്‍വ്യൂ .ഒരുപാടാളുകള്‍ ... ഉച്ച സമയമായപോള്‍ മഴയ്ക്ക് കുറച്ചൊരു കുറവുണ്ടായി . അവള്‍ മെല്ലെ ഓഫീസിലേക്ക് കയറി . അവരുടെ ചോദ്യങ്ങള്‍ക്കൊന്നും
അവള്‍ക് ഉത്തരമുണ്ടായിരുന്നില്ല .
കാതില്‍ മുഴുവന്‍ രാവിലത്തെ പിള്ള ചേട്ടന്റെ മുനയുള്ള വാക്കുകളായിരുന്നു .
അവള്‍ ഓഫീസില്‍നിന്നും ഇറങ്ങി ...
തെളിഞ്ഞ ആകാശം വീണ്ടും ഇരുളുമൂടി....

സുകന്യ വി കെ . എട്ടു എ .

ഞങളുടെ ബ്ലോഗ്‌ പരിച്ചയപെടുതുക കൂടി ആണ് ലക്‌ഷ്യം .
ജോളി എ . വി .
മലയാളം മാഷ്‌ .
സെന്റ്‌ ജോണ്‍സ് ഹൈ സ്കൂള്‍ ,പറപ്പൂര്‍ .തൃശൂര്‍
മൊബൈല്‍ നമ്പര്‍ :9495131567http://stjohnsparappur.blogspot.com

No comments:

Post a Comment