Thursday, June 17, 2010

മതിലുകള്‍

മതിലുകള്‍ക്കിടയില്‍ പാതി തീര്‍ത്ത സ്നേഹവാതില്‍
കരിമ്കല്ലാകുന്ന മനസുകല്കൊണ്ട്‌ പണിത ഒരു വന്മതില്‍ .അതിനിടയില്‍ അടയ്ക്കാന്‍ മറന്നതുപോലെ പോലെ പാതി ചാരിയ സ്നേഹവാതില്‍ . അതിലൂടെ നോക്കിയാല്‍ ചുറ്റും ഹരിതാഭ നിറഞ്ഞ ഒരു വീട് .വീട്ടുമുറ്റത്ത്‌ ഒരു നീണ്ട കസേരയില്‍ അച്ഛനും മകനും . അച്ഛനും മകനും സംസാരിക്കുന്നില്ല.
മകന്‍ പത്രം വായിക്കുന്നു . തോട്ടത്തില്‍ ചെടികളില്‍ വന്നിരുന്ന കുരുവിയെ ചൂണ്ടി അച്ഛന്‍ ചോദിച്ചു .
അതെന്താണ്? കുരുവി . മകന്‍ പറഞ്ഞു . മൂനാംവട്ടവും അതെന്താണെന്ന് ചോദിച്ചപ്പോള്‍ മകന്‍ വലിയ
സ്വരത്തില്‍ പറഞ്ഞു . മനസ്സിലായില്ലേ ,അതൊരു കു ..രു ..വി . ഭയന്ന് പോയ അച്ഛന്‍ വീടിന്നകത്ത്‌
പോയി ഒരു ഡയറി കൊണ്ട് വരുന്നു. അതില്‍ എങ്ങനെ മകന്‍ വായിച്ചു ."അവനെന്നോട് ഇരുപത്തൊന്നു വട്ടം
അതെന്താനന്നു ചോദിച്ചു . ഞാന്‍ അവനെ ഉമ്മവെച്ചു കൊണ്ട് ഇരുപത്തൊന്നു തവണയും കുരുവിയെന്നു പറഞ്ഞു ". മകന്‍ മൂകനായി . വാക്കുകളില്ലാതെ വിതുംബിക്കുണ്ട് അവന്‍ അച്ഛനെ ഉമ്മവെച്ചു. ഏഴ് മിനുട്ടില്‍ ഈ സിനിമ നിര്‍മിച്ച മനുഷ്യനെ സമ്മതിക്കണം .
"ഉറങ്ങിയ മനുഷ്യനെ
ഉണര്‍ത്തും സൂര്യനെ പോലെ
ഉറങ്ങിയ മനുഷ്യനെ മനസ്സിനെ
ഉണര്‍ത്തും വര്‍ണ്ണ പൂകളെ പോലെ
ഉണര്‍ത്തുക നിങ്ങളും
ഉറക്കം നടിക്കും സ്നേഹ ബന്ധങ്ങളെ "

ഇതു വാട്ട്‌ ഇഏസ് ദാറ്റ്‌ എന്നാ ഷോര്‍ട്ട് ഫില്ലം കണ്ടതിനു ശേഷമുള്ള ക്ലാസ്സ്രൂം പ്രവര്‍ത്തനമാണ്. തയ്യാറാക്കിയത് ,രോസ്മി ജോസെഫ്സ് . ഒന്‍പതു. ഡി .

No comments:

Post a Comment