Sunday, March 4, 2012

മരത്തിനു പറയാനുള്ളത്....

മരത്തിനു പറയാനുള്ളത് ...

വെള്ളം കുടിച്ചിട്ട്
നാളുകള്‍ ആയെന്ന്.
മണ്ണില്‍ ,
വേരുകള്‍ക്ക് വളരാന്‍ ഇടമില്ലെന്ന്
വായുവില്‍
ശ്വാസം മുട്ടിക്കുന്ന എന്തോ ഉണ്ടെന്ന്
ചൂട്
എന്നില്‍ നിന്ന് അവസാന തുള്ളിയും
വലിച്ചെടുക്കുമ്പോള്‍
നാളത്തെ മഴ
എന്റെ വേരുകളെ മുക്കികൊല്ലുമെന്നു,
മരം വീണ്ടും പറഞ്ഞു ,
നാളെ ഞാനും മുറിക്കപ്പെടേണ്ടതാണെന്ന്....
മേഘ പി ടി

No comments:

Post a Comment